Advertisement

അഞ്ച് വർഷക്കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്തതത് 58243 കർഷകർ : കേന്ദ്രം

February 2, 2021
Google News 1 minute Read
58243 farmers dead in past 5 years

ഇന്ത്യയിൽ അഞ്ച് വർഷക്കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്തതത് അൻപതിയെണ്ണായിരത്തിലേറെ കർഷകരെന്ന് കേന്ദ സർക്കാർ. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58243 ആണെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് അറിയിച്ചത്.

സഭയിൽ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ യുടെ കണക്കുകൾ പ്രകാരമാണ് കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

2015 ൽ 12602 കർഷകരും 2016യിൽ 11379, 2017ൽ 12602, 2018ൽ 11379 , 2019ൽ 10281 കർഷകരുമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights – 58243 farmers dead in past 5 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here