Advertisement

മദ്യം വിറ്റെന്ന് ആരോപണം; കോതമംഗലത്ത് യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് പരാതി

February 2, 2021
1 minute Read

എറണാകുളം കോതമംഗലത്ത് യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് പരാതി. മദ്യം വിറ്റെന്നാരോപിച്ചാണ് യുവാവിനെ കോതമംഗലം എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. കൈകള്‍ക്കും നടുവിനും പരുക്കേറ്റയാളെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് കോഴിപ്പിള്ളി സ്വദേശി ഇഞ്ചപ്പിള്ളിയില്‍ ശ്രീധരന്‍ ആണ്. കോതമംഗലം കോഴിപ്പിള്ളിക്കവലയ്ക്ക് സമീപം ചായക്കട നടത്തുന്ന ശ്രീധരന്‍ തൊട്ടടുത്തുള്ള സഹോദരന്റെ കടയില്‍ ചെന്നപ്പോഴാണ് എക്‌സൈസ് സംഘം അവിടെ എത്തിച്ചേര്‍ന്നത്. ഉടനെ ശ്രീധരനെ പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി ചൂരലുപയോഗിച്ച് മര്‍ദ്ദനം തുടര്‍ന്നെന്ന് ശ്രീധരന്‍ പറഞ്ഞു.

Read Also : എറണാകുളത്ത് യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ അനുമോദനം

എന്നാല്‍, ഇവിടെ മദ്യവില്‍പനയുള്ളതായി സൂചന കിട്ടിയതുകൊണ്ട് താക്കീത് ചെയ്ത് പെറ്റി കേസ് എടുത്ത് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം.

Story Highlights – excise official, complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top