അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല; മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപത

ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നീക്കത്തിലൂടെ മതേതര മൂല്യങ്ങള്‍ ഇവര്‍ നഷ്ടപ്പെടുത്തുന്നുവെന്നും വിമര്‍ശനം. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ആരും കാണേണ്ടെന്നും മുന്നറിയിപ്പുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്രൈസ്തവ വോട്ടുകള്‍ കുറഞ്ഞുവെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപതയുടെ രംഗത്ത് എത്തിയിരിക്കുന്നത്.
തുല്യ പരിഗണന സഭയ്ക്കും ലഭിക്കണം. ക്രൈസ്തവ സഭ അവഗണന നേരിടുന്നുണ്ട്. പരിഗണന പ്രകടന പത്രികയില്‍ അടക്കം വ്യക്തമാക്കണം. ക്രൈസ്തവ സഭയോട് അവഗണ തുടരുന്ന രീതിയാണ് പിന്തുടരുന്നതെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Story Highlights – Archdiocese of Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here