ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയുന്നു

ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയുന്നു. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമോ എന്നതൊക്കെ പാര്‍ട്ടി തീരുമാനിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് പോകുന്നത് നിറുത്തിയെന്നും സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനമുണ്ടായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ഇനി സെക്രട്ടേറിയറ്റില്‍ തുടരേണ്ടതില്ല. അതിനാല്‍ തന്നെ ഇനി എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് അടക്കം ചെറിയാന്‍ ഫിലിപ്പിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Story Highlights – Cherian Philip resigns – Navakerala Mission Coordinator

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top