ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു. അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവാണ് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനമാണ്. ക്ഷേത്ര ഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനമാണ് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് നടത്തിയത്. ചേര്‍ത്തല കടവില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പണം വാങ്ങി രസീത് വാങ്ങുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദം ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നായിരുന്നു രഘുനാഥ പിള്ളയുടെ പ്രതികരണം. താന്‍ ഒരു വിശ്വാസിയാണെന്നും അതിന്റെ ഭാഗമായി മാത്രമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നും രഘുനാഥ പിള്ള പറഞ്ഞു.
Story Highlights – Congress leader inaugurated RSS program in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here