ബന്ധു തട്ടിക്കൊണ്ടു പോയ മകളെ അന്വേഷിക്കാൻ പൊലീസ് കൈക്കൂലി വാങ്ങി; ഇപ്പോൾ കയ്യൊഴിഞ്ഞെന്ന പരാതിയുമായി ഭിന്നശേഷിക്കാരി

cops money missing daughter

ബന്ധു തട്ടിക്കൊണ്ടു പോയ മകളെ അന്വേഷിക്കാൻ കൈക്കൂലി വാങ്ങിയിട്ട് കയ്യൊഴിഞ്ഞെന്ന പരാതിയുമായി ഭിന്നശേഷിക്കാരി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സഭവം. മകളെ അന്വേഷിച്ച് കണ്ടെത്താൻ 10000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയിൽ തുക പൊലീസ് വാഹനത്തിൽ പെട്രോൾ അടിക്കാനായി ചെലവാക്കിയിരുന്നു. ഇതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥർ മുങ്ങിയെന്നാണ് ഗുഡിയ എന്ന സ്ത്രീയുടെ പരാതി.

കഴിഞ്ഞ മാസമാണ് പ്രായപൂർത്തിയാവാത്ത മകളെ ബന്ധു തട്ടിക്കൊണ്ടു പോയെന്ന് ഇവർ പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ, പൊലീസ് കൈക്കൂലി വാങ്ങിയതല്ലാതെ തന്നെ സഹായിക്കുന്നില്ലെന്ന് ഇവർ ഇന്നലെ കാൺപൂർ പൊലീസ് ചീഫിനു പരാതി നൽകി. തങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് ഇവർ പരാതിയിൽ പറയുന്നു. ചിലപ്പോൾ അവർ ഓടിച്ചുവിടും. വണ്ടിയിൽ പെട്രോൾ അടിച്ചു തന്നാൽ അന്വേഷിക്കാം എന്ന് പറഞ്ഞിട്ടാണ് താൻ പെട്രോൾ അടിച്ചുകൊടുത്തത്. 3-4 തവണ അത് ചെയ്തിട്ടുണ്ട്. രണ്ട് പേരുണ്ട്. ഒരാൾ സഹായിക്കുന്നുണ്ട്. പക്ഷേ, ഒരാൾ സഹായിക്കുന്നില്ല എന്നും ഇവർ പരാതിയിൽ പറയുന്നു. ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയ പണമാണ് പെട്രോൾ അടിക്കാൻ നൽകിയത് എന്നും ഇവർ പറയുന്നു.

പരാതിയ്ക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുഡിയയുടെ മകളെ കണ്ടെത്താൻ നാലംഗ സംഘത്തെയും പൊലീസ് നിയോഗിച്ചു.

Story Highlights – cops asked money for diesel woman looking for missing daughter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top