ശബരിമല ഉയര്‍ത്തിയുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടതില്ല : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ശബരിമല ഉയര്‍ത്തിയുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തത്കാലം പ്രതികരണങ്ങള്‍ക്ക് പോകേണ്ടതില്ലെന്നുമാണ് തീരുമാനം. കോണ്‍ഗ്രസിന്റെ ശബരിമല വാഗ്ദാനം ബഡായി മാത്രമാണെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. മന്ത്രി എ.കെ.ബാലനും കോണ്‍ഗ്രസ് നീക്കത്തിനെതിരെ രംഗത്തുവന്നു.
ശബരിമലയില്‍ നിയമനിര്‍മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനം. ശബരിമല വിഷയം സജീവമാക്കി നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് തന്ത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമനിര്‍മാണം എങ്ങിനെ സാധ്യമാകുമെന്ന് മന്ത്രി എം.എം.മണി ചോദിക്കുന്നു.
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിലെ പൊള്ളത്തരം തുറന്നുകാണിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. എന്നാല്‍ ചര്‍ച്ചകളില്‍ സജീവമാക്കി നിര്‍ത്താനും ഉദ്ദേശിക്കുന്നില്ല. യുഡിഎഫ് നേതാക്കളുടെ തുടര്‍ച്ചയായ പ്രകോപനങ്ങളെ എങ്ങിനെ മറികടക്കുമെന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.
Story Highlights – cpim Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here