മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ ഇവ മാറ്റാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

അതേസമയം, വളാഞ്ചേരി വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ സ്ഥിരമാവുകയാണ്. കഴിഞ്ഞമാസം പഞ്ചാസാരയുമായെത്തിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

Story Highlights – Malappuram Valanchery Vattapara lorry accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top