കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി; ഒരാളെ ചോദ്യം ചെയ്യുന്നു

truth behind 13 digit mobile number

കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി. പൊലീസ് പരിശോധനയില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിദേശത്ത് നിന്ന് വരുന്ന കോളുകള്‍ ടെലികോം വകുപ്പിന്റെ അനുവാദം ഇല്ലാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി.

തൃക്കാക്കരയിലെ ജഡ്ജിമുക്കിലും കൊച്ചിയിലെ ഫ്‌ളാറ്റിലുമാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ജഡ്ജിമുക്കില്‍ വാടക കെട്ടിടത്തിലും കൊച്ചിയിലെ ഫ്‌ളാറ്റിലുമായിരുന്നു പ്രവര്‍ത്തനം. വിദേശ കോളുകള്‍ ഇന്റര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്ന് ലഭിക്കുന്ന തരത്തില്‍ മാറ്റും. രാജ്യാന്തര കോളുകള്‍ക്കുള്ള നികുതിയും ടെലികോം കമ്പനികള്‍ക്കുള്ള ചാര്‍ജും നഷ്ടമാകും.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ടെലികോം വകുപ്പിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നും വിവരം. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

Story Highlights – telephone exchange, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top