നാം എന്തുകൊണ്ടാണ് ഇതേ കുറിച്ച് സംസാരിക്കാത്തത് ? കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന

കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്.
കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവുമാണ് റിഹാന്ന പങ്കുവച്ചത്.
100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ട്വിറ്ററിൽ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S
— Rihanna (@rihanna) February 2, 2021
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. തങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ് ഇതെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്തയാണ്റിഹാന്ന പങ്കുവച്ചിരിക്കുന്നത്.
Story Highlights – RihannaTweet About Farmers Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here