ബിഡിജെഎസ് പിളര്‍പ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും

bdjs split into two

ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി.

മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാളെ 11 മണിക്ക് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.

പുതിയ വിഭാ​ഗം യുഡിഎഫിന്റെ ഭാ​ഗമാകുമെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മലപ്പുറത്ത് വച്ചാണ് ചര്‍ച്ച നടന്നത്. ചെന്നിത്തലയുടെ യാത്രയ്ക്കിടെ യുഡിഎഫിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.

Story Highlights – bdjs split into two

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top