നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിക്കാനില്ലെന്ന് വി. അബ്ദുറഹ്മാന്‍ എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിക്കാനില്ലെന്ന് വി. അബ്ദുറഹ്മാന്‍ എംഎല്‍എ. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തിരൂരില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വി.അബ്ദുറഹ്മാന്‍ എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.

മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് തീരുമാനം. ഇത്രയും അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മാത്രം മത്സരിക്കും. തിരൂര് എന്റെ സ്വന്തം നാടാണ്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരൂരില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ കയറിയുള്ള പ്രചാരണമാണ് പാര്‍ട്ടി നടത്താന്‍ പറഞ്ഞത്. വര്‍ഗീയതക്കെതിരെ ഉയര്‍ത്തിയ ശബ്ദം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – assembly elections – v abdurahiman MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top