പരിശീലനത്തിനു പോകുന്നതിനിടെ തെന്നിവീണു; ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രൗളിക്ക് പരുക്ക്

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനു തിരിച്ചടി. ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഓപ്പണർ സാക്ക് ക്രൗളിക്കേറ്റ പരുക്കാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായിരിക്കുന്നത്. ഡ്രസിങ് റൂമിൽ നിന്ന് ചെപ്പോക്കിലെ ഗ്രൗണ്ടിൽ പരിശീലനത്തിനു പോകുന്നതിനിടെ തെന്നിവീണാണ് കൗളിക്ക് പരുക്ക് പറ്റിയത്.
ക്രൗളിയുടെ കൈക്കുഴയ്ക്കാണ് പരുക്കേറ്റത്. സ്കാനിംഗിൽ കൈക്കുഴയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാം തീയതിയാണ് താരത്തിനു പരുക്കേറ്റതെങ്കിലും ഇപ്പോഴാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിവരം പുറത്തുവിടുന്നത്. പകരം ആര് ടീമിൽ എത്തുമെന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടില്ല.
Read Also : രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ അനുവദിച്ച് ബിസിസിഐ
അതേസമയം, പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിച്ചിരുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇതോടെ കാണികളുടെ ആരവമുയരും. സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ.
ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. 13ന് രണ്ടാം മത്സരവും ചെന്നൈയിൽ നടക്കും. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ നടക്കും.
Story Highlights – injury rules Crawley out of the Chennai Tests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here