കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാള്‍ക്ക് കേള്‍വി ശക്തിയും സംസാരശേഷിയുമില്ല. അപകടമുണ്ടാക്കിയ കാര്‍ സമീപത്തെ പത്തടി താഴ്ചയുള്ള തോട്ടിലേക്കും മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights – Koothattukulam car accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top