ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവന് തന്നെ ആപത്ത്; സുമനസുകളുടെ സഹായം തേടി യുവാവ്

KOTTAYAM YOUTH SEEKS HELP

കോട്ടയം പാറമ്പുഴ മുകളേൽ വീട്ടിൽ ജിക്കു ജോസഫിന്റെ ദുരതത്തിന് ആറ് വർഷത്തെ പഴക്കമുണ്ട്. കേറ്ററിം​ഗ് തൊഴിലാളിയായിരുന്ന ജിക്കു ​ഗുരുതര രോ​ഗ പീഢകളെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാതെ ഏറെ നാളുകളായി വീട്ടിൽ തന്നെയാണ്. അച്ഛൻ പ്രദേശത്തെ സ്വകാര്യ ബാറിൽ സപ്ലയറായിരുന്നു. ഉപജീവനമാർ​ഗം പോലുമില്ലാതെ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ മുപ്പത്തിയൊന്നുകാരന് ഇനി ശസ്ത്രക്രിയ കൂടാതെ ജീവിൻ രക്ഷിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലാണ്.

2015 ൽ മഞ്ഞപ്പിത്തത്തിന്റെ രൂപത്തിലാണ് ജിക്കുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചു. തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ രോ​ഗം ബേധമായി. കുറച്ച് വർഷങ്ങൾക്ക് ശേഷം കാല് വേദന തുടങ്ങി. കാലിന് നീരും ഉണ്ടായിരുന്നു. ഇത് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ജിക്കുവിന് ഫാറ്റി ലിവറാണെന്ന് അറിയുന്നത്. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ജിക്കു ഭക്ഷണം നിയന്ത്രിച്ച് 110 കിലോ​ഗ്രാം ശരീരഭാരത്തിൽ നിന്ന് 78 കിലോ​ഗ്രാമിലേക്ക് തൂക്കം കുറച്ചു. ഒപ്പം മരുന്നുകളും കഴിച്ച് രോ​ഗം നിയന്ത്രണവിധേയമാക്കി. ശേഷം 2020ലാണ് രോ​ഗം മൂർച്ഛിക്കുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ആ സമയത്താണ് ഹെർണിയ ബാധിക്കുന്നത്. ഇതിനായി സ്കാൻ ചെയ്തപ്പോഴാണ് കരളിന്റെ പ്രവർത്തനം ശരിയായ രീതിയലല്ല എന്ന കാര്യം അറിയുന്നത്. കരളിൽ നിന്ന് വയറിലേക്ക് വെള്ളമിറങ്ങുന്നതിനാൽ നിരവധി കുപ്പി വെള്ളം ജിക്കുവിന്റെ വയറിൽ നിന്ന് ഡോക്ടർമാർ എടുത്ത് കളഞ്ഞിരുന്നു. ഹെർണിയയുടെ സർജറി ചെയ്യണമെങ്കിൽ കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് ആവുകയും, രക്തത്തിലെ അലിറൂബിൻ അളവ് കുറയണമെന്നും ഡോക്ടർമാർ പറയുന്നത്. കരളിന്റെ പ്രവർത്തനം തീരെ കുറവാണെന്നും കരൾമാറ്റ ശസ്ത്രക്രിയ അനിവാര്യമാണെന്നും ഡോക്ടർമാർ പറയുന്നു. ആദ്യം സ്റ്റെന്റ് ഇംപ്ലാന്റേഷൻ പറഞ്ഞിരുന്നുവെങ്കിലും ജിക്കുവിന്റെ കരളിന്റെ പ്രവർത്തനം വളരെയധികം കുറവായതിനാൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രിയ തന്നെ വേണ്ടിവരുമെന്നാണ് വിദ​ഗ്ധോപദേശം.

ജിക്കുവിന്റെ അമ്മയ്ക്കും അമ്മയുടെ കുടുംബത്തിലും കരൾ രോ​ഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിൽ നിന്ന് കരൾ സ്വീകരിക്കാൻ സാധിക്കില്ല. നിലവിൽ അവയവദാതാവിനെ തേകുകയാണ് ജിക്കു. ശസ്ത്രക്രിയയും, തുടർ ചികിത്സയും എല്ലാം കൂടി 60 ലക്ഷത്തിലേറെ പണമാകും. ജിക്കുവിന്റെ സുഹൃത്തുക്കളും കുടുംബവുമെല്ലാം ചേർന്ന് രണ്ടര ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. പണവും, അവയദാതാവും ഈ ചെറുപ്പക്കാരന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കകുയാണ്.

അക്കൗണ്ട് വിവരങ്ങൾ-

പേര് – GIKKU JOSEPH

SOUTH INDIAN BANK, CENTRAL JUNCTION KOTTAYAM

ACCOUNT NUMBER- 0037053000027728

ISC CODE- SIBL0000037

GOOGLE PAY- +919048261010

Story Highlights – KOTTAYAM YOUTH SEEKS HELP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top