പാചക വാതക സിലിണ്ടറിന് വിലകൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 26 രൂപ

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്.

അതിനിടെ, സാധാരണക്കാരുടെ ജീവിതത്തില്‍ ഇടിത്തീ പോലെ ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നും കൂട്ടിയത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 75 പൈസയായി. ഡീസലിന് ഇന്ന് 80 രൂപ 97 പൈസയായി. കോഴിക്കോട് പെട്രോളിന് 86 രൂപ 80 പൈസയും, ഡീസലിന് 81 രൂപ 06 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 63 പൈസയും ഡീസലിന് 82 രൂപ 70 പൈസയുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില ഇത്രയധികം കൂടുന്നത്.

Story Highlights – LPG gas cylinder price hiked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top