നിയമസഭാ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു

anoop jacob, k s sabarinathan

നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി.

Read Also : യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല

എംഎല്‍എമാരായ അനൂപ് ജേക്കബും കെ എസ് ശബരീനാഥനും ആണ് രാജിവച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. ഈ പശ്ചാത്തലത്തില്‍ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ചൂണ്ടികാട്ടിയാണ് ഇരുവരുടെയും രാജി.

Story Highlights – k s sabarimathan, anoop jacob

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top