യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി നിയമനിര്‍മാണം നടത്തും. ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ഇതിനെപ്പറ്റി മിണ്ടാന്‍ പോലും തയാറാകാത്തത് പുതിയ കൂട്ടുകെട്ടിന് അത് തടസമാകുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന് രംഗത്ത് എത്തി. ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ല. ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
Story Highlights – UDF – Sabarimala – Ramesh Chennithala
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!