ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള; കൊച്ചിയിലെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കൊച്ചിയിലെ ഓഫീസ് ഇന്ന് രാവിലെ 11 മണിക്ക് സംവിധായകന്‍ ജോഷി ഉദ്ഘാടനം ചെയ്യും. മാക്ട ഓഫീസിലാണ് ചലച്ചിത്രോത്സവ ഓഫീസ് പ്രവര്‍ത്തിക്കുക. ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് കൊച്ചി എഡിഷന്‍ ചലച്ചിത്രോത്സവം. 15-ാം തീയതി മുതലാകും ഡെലിഗേറ്റ് പാസുകള്‍ നല്‍കുക.
മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പാസ് ലഭിക്കൂ. ആവശ്യമുള്ളവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധനക്കുള്ള സൗകര്യം ചലച്ചിത്ര അക്കാദമി തന്നെ ഒരുക്കുന്നുണ്ട്.
Story Highlights – 25th International Film Festival kerala – Kochi office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here