കോൺഗ്രസിന്റേത് സമ്പന്നാനുകൂല നിലപാട് : എ വിജയരാഘവൻ

a vijayaraghavan against congress

കോൺഗ്രസിൻ്റെ സമ്പന്നാനുകൂല നിലപാടിൻ്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

തൊഴിലെടുത്തു ജീവിക്കുന്നവരേ ബഹുമാനിക്കില്ല എന്ന നിലപാടാണ് കോൺ​ഗ്രസിന്റേത്. എല്ലാ തൊഴിലും മഹത്യമുണ്ട്.
കോൺഗ്രസിൻ്റേത് മൂല്യത്തകർച്ചയാണെന്നും ഈ വിജയരാഘവൻ പറഞ്ഞു.

‘പാളയിൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന് പഴയ പ്രമാണിമാർ പറയും. അവർക്ക് വംശനാശം വന്നിട്ടില്ലെന്ന് കേരളത്തിലെ കോൺ​​ഗ്രസ് നേതാക്കളെ കാണുമ്പോൾ നമുക്ക് മനസിലാകും. അവരുടെ ഒരു മൂല്യ ബോധമനുസരിച്ച് പ്രിയങ്കാ ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും ചാര്ട്ടേർഡ് ഫ്ളൈറ്റിൽ സഞ്ചരിക്കാം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ചാർഡ്ഡേർഡ് ഫ്ളൈറ്റിലാണ് വന്നത്. എകെ ആന്റണി ചാർട്ടേർഡ് ഫ്ളൈറ്റിലാണ് വന്നത്. എന്നാൽ മുഖ്യമന്ത്രി ഇതുവരെ ചാർട്ടേർഡ് ഫ്ളൈറ്റിൽ ഡൽഹിക്ക് പോയിട്ടില്ല. കേരളത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ഉപയോ​ഗിക്കാൻ സർക്കാർ തന്നെ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോ​ഗിക്കുന്നത് ഭരണനിർവഹണത്തിന്റെ ഭാ​ഗമായാണ്.’- വിജയരാഘവൻ കൂട്ടിച്ചേർത്തു.

ബിജെപിക്കും കോൺഗ്രസിനും സമ്പന്ന താൽപര്യം മാത്രമാണെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി മികച്ച ഭരണ നിർവഹണം നിർവഹിച്ച പൊതുപ്രവർത്തകനാണ്. കള്ള കേസ് അതിജീവിച്ച് പിണറായി വിജയൻ മുഖ്യമന്ത്രിയായെന്നും എ വിജയരാഘവൻ പറഞ്ഞു.

Story Highlights – a vijayaraghavan against congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top