ജെപി നദ്ദയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ എത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

jammu kashmir restores 4g internet

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ എത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. എപ്പിഡമിക് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിജെപി നേതാവ് ബാബു കരിയാടാണ് കേസിൽ ഒന്നാം പ്രതി.

ഇന്നലെയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവർത്തകർ വൻ സ്വീകരണം നൽകിയത്. 500 പ്രവർത്തകർ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇതിനെതിരെ നെടുമ്പാശേരി പൊലീസ് സ്വമേധയാ കേസെടുത്തു. പകർച്ച വ്യാധി പടർത്താൻ സാധ്യതയുണ്ടെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാൽ തിരിച്ചറിയുന്ന 500 പേരാണ് കേസിൽ പ്രതികൾ.

നാളെ ബിജെപി നേതാക്കൾ സ്റ്റേഷനിൽ ഹാജരാകും.

Story Highlights – case against bjp leaders welcoming jp nadda violating covid protocol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top