സുപ്രീംകോടതിക്കെതിരായ BJP എംപിമാരുടെ പരാമർശം; പാർട്ടിക്ക് ബന്ധമില്ല, പിന്തുണക്കില്ലെന്ന് ജെ പി നദ്ദ

സുപ്രീംകോടതിക്കെതിരായ ബിജെപി എംപിമാരുടെ പരാമർശവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ. ബിജെപി അത്തരം പ്രസ്താവനകളോട് യോജിക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ബിജെപി നേതാക്കൾ അത്തരം പ്രസ്താവനകൾ നടത്തരുതെന്നും ജെ പി നദ്ദ പറഞ്ഞു.
നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പ്രസ്താവനകളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജെ പി നദ്ദ വ്യക്തമാക്കി. എം പിമാർ നടത്തിയത് വ്യക്തിപരമായ പ്രസ്താവനകളാണ്. ബിജെപി ഈ പ്രസ്താവനകളെ പൂർണ്ണമായും തള്ളുന്നുവെന്ന് നദ്ദ പറഞ്ഞു. ബിജെപി ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
Read Also: ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് വിസ്മരിച്ചോ? ചർച്ചയായി അക്ഷയ് കുമാറിന്റെ കേസരി 2
സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ എല്ലാ കോടതികളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയുടെ സംരക്ഷണത്തിന്റെ ശക്തമായ തൂണുകളാണെന്നും ഒരു പാർട്ടി എന്ന നിലയിൽ ബിജെപി വിശ്വസിക്കുന്നു. ബിജെപി നേതാക്കൾ അത്തരം പ്രസ്താവനകൾ നടത്തരുതെന്നും ജെ പി നദ്ദ നിർദേശിച്ചു. സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെയുടെ പരാമർശം. ഇതിനുപിന്നാലെ പാർട്ടി താക്കീത് നൽകിയിരുന്നു.
Story Highlights : J P Nadda rejects its MPs criticism of Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here