സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍

സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കി. താരിഖ് അന്‍വറും കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമ പരിശീലനം നല്‍കാന്‍ എഐസിസി സംഘം എത്തും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐടി സെല്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ പരിഹരിക്കാനും ബൂത്ത് പുനഃസംഘടിപ്പിക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനുമാണ് യോഗം.

Story Highlights – Congress leadership meeting in Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top