ടാറ്റാ ഗ്രൂപ്പ് വാലന്റൈന്‍സ് ഡേ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും മൊബൈല്‍ ഫോണ്‍ നേടാമെന്നും വ്യാജ പ്രചാരണം [24 Fact Check]

വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും വിജയികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കുമെന്നും വ്യാജ പ്രചാരണം. ഒരു വെബ്സൈറ്റിന്റെ ലിങ്കും സന്ദേശങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേയുടെ ഭാഗമായുള്ള പേജിലേക്കാണ് എത്തുക. ഇവിടെനിന്ന് മറ്റ് പേജുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഓരോ പേജുകളിലും ഫോണ്‍ സമ്മാനമായി ലഭിക്കണമെങ്കില്‍ പേജ് ലിങ്ക് അഞ്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കള്‍ക്കോ പങ്കുവയ്ക്കണമെന്ന നിര്‍ദേശമാകും കാണാന്‍ സാധിക്കുക.
എന്നാല്‍, പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചാരണങ്ങള്‍ക്കെതിരെ ടാറ്റാ ഗ്രൂപ്പ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ടാറ്റാ ഗ്രൂപ്പ് ട്വിറ്ററില്‍ അറിയിച്ചു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കമ്പനിയുടെ വെബ്സൈറ്റോ സോഷ്യല്‍മീഡിയയിലെ ഔദ്യോഗിക പേജുകളോ സന്ദര്‍ശിക്കണമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
Story Highlights – Fact Check: WhatsApp Forward Claims Tata Contesting A Valentine’s Day Quiz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here