കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കെ. സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുധാകരന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഗുരുതര ആരോപണവും ഉന്നയിച്ചു. സര്‍ക്കാര്‍ ബന്ധുനിയമനം നടത്തുകയാണ്. ഇത് ശരിയായ നടപടിയല്ല. എംപിമാരുടെയും എംഎല്‍എമാരുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ജോലി നല്‍കുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് അനുകൂലമായ സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. വലിയ ജനക്കൂട്ടമാണ് കേരള യാത്രയെ സ്വീകരിക്കാന്‍ എത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – K Sudhakaran – Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top