മഹാരാഷ്ട്ര നി​യ​മ​സ​ഭാ സ്പീക്കർ നാന പട്ടോലെ രാജിവച്ചു

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നം നാ​ന പട്ടോലെ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ന​ര്‍​ഹാ​രി സി​ര്‍​വാ​ളി​ന് കൈ​മാ​റി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബാ​ല​സാ​ഹേ​ബ് തോ​റാ​ട്ടി​ന് പ​ക​ര​മാ​യി പ​ട്ടോ​ലെ അ​ധ്യ​ക്ഷ​ സ്ഥാ​ന​ത്തേ​ക്ക് എത്തു​മെ​ന്നാ​ണ് സൂ​ച​ന. നേരത്തേ കോൺ​ഗ്രസുമായി തെറ്റിപ്പിരിഞ്ഞ പട്ടോലെ പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. തുടർന്ന് എം.പിയായി. ഇതിന് പിന്നാലെ വീണ്ടും കോൺ​ഗ്രസിലെത്തി.

മാ​ര്‍​ച്ച് ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ ബ​ജ​റ്റ് സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് നാ​നാ പട്ടോലെ രാ​ജിവ​ച്ച​ത്. നിലവിൽ ഭ​ണ്ഡാ​ര ജി​ല്ല​യി​ലെ സ​കോ​ലി​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് പ​ട്ടോലെ.

Story Highlights – Maharashtra Assembly Speaker Nana Patole resigns    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top