സംസ്ഥാനത്ത് ഇതുവരെ 2,90,112 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 298 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ് ഉണ്ടായിരുന്നത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (62) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 15, എറണാകുളം 62, ഇടുക്കി 10, കണ്ണൂര്‍ 36, കൊല്ലം 8, കോട്ടയം 25, കോഴിക്കോട് 26, മലപ്പുറം 42, പാലക്കാട് 6, പത്തനംതിട്ട 3, തിരുവനന്തപുരം 38, തൃശൂര്‍ 21, വയനാട് 6 എന്നിങ്ങനെയാണ് കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
Read Also : കുട്ടികളെ കൊവിഡ് കൂടുതൽ ബാധിക്കില്ല എന്ന് പറയാൻ സാധിക്കില്ല : മുഖ്യമന്ത്രി
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3482) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 529, എറണാകുളം 3482, ഇടുക്കി 401, കണ്ണൂര്‍ 1388, കൊല്ലം 650, കോട്ടയം 1118, കോഴിക്കോട് 1598, മലപ്പുറം 1582, പാലക്കാട് 238, പത്തനംതിട്ട 320, തിരുവനന്തപുരം 2418, തൃശൂര്‍ 955, വയനാട് 354 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,90,112 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.
Story Highlights – covid vaccine, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here