Advertisement

വയനാട് വന്യജീവി സങ്കേതത്തിന് പുറത്തെ ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമാക്കല്‍; കേന്ദ്ര വിജ്ഞാപനത്തിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി

February 6, 2021
Google News 1 minute Read
wayanad wild life sanctuary

വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിന്റെ പകര്‍പ്പ് ജില്ലാ പഞ്ചായത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിന് അയക്കും. മാസ് മെയിലിംഗ് ക്യാമ്പയിനിനും ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കും

പരിസ്ഥിതി ലോല മേഖലയാക്കുന്നതോടെ 6 വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമായി മാറും. ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.

Read Also : രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പ്രമേയം കൈമാറും. മുഴുവന്‍ ഗ്രാമസഭകളിലും പ്രമേയം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നതിന് നാട് ഒറ്റകെട്ടായി നില്‍ക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളുടേയും നേതൃത്വത്തില്‍ മാസ് മെയില്‍ ക്യാമ്പയിനും ജില്ലാ പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്. ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights – wayanad, wild life sanctuary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here