ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു

kochi crimebranch unit interrogates sunny leone

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻ്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.

Story Highlights – kochi crimebranch unit interrogates sunny leone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top