കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന്

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന് നടക്കും. ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഇന്നത്തെ മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണ് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതെന്നും ടിക്കായത്ത് വ്യക്തമാക്കി.

നിരവധി സ്ത്രീകളടക്കമുള്ളവരാണ് കര്‍ഷക സമര വേദികളിലെയ്ക്ക് ഇപ്പോള്‍ എത്തുന്നത്. കര്‍ഷക സമരത്തെ കുടുംബങ്ങളുടെ പോരാട്ടമായി മാറ്റാനുള്ള നടപടികളിലാണ് ഇതുവഴി സംഘടനകള്‍. രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ന് നടക്കുന്ന സമരത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും പൂര്‍ത്തിയാക്കി. ഇതനുസരിച്ച് സായുധരായ അധിക അര്‍ധ സൈനിക വിന്യാസം ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളോട് ആവശ്യമായ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights – Road blockade strike today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top