തൃശൂര്‍ മതിലകത്ത് മോഷണശ്രമത്തിനിടെ വൃദ്ധദമ്പതികള്‍ക്ക് നേരെ ആക്രമണം

Crime indian youth shot dead at washington TN gunda team chopped off youth head

തൃശൂര്‍ മതിലകത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മോഷണ ശ്രമത്തിനിടെയാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായതെന്നാണ് നിഗമനം. ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

മതിലകം മതില്‍ മൂലയില്‍ ദേശീയ പാതയോട് ചേര്‍ന്ന് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളായ ഹമീദ്, ഭാര്യ സുബൈദ എന്നിവരാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി മുഖം മറച്ച് എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. ഇവര്‍ വാതില്‍ മുട്ടി വിളിക്കുകയായിരുന്നു. വാതില്‍ തുറന്നതും ഗൃഹനാഥനെ ആക്രമിച്ചു.

Read Also : കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം

ചവിട്ടേറ്റ് ഭര്‍ത്താവ് താഴെ വീഴുന്നത് കണ്ട് ഒച്ച വെച്ച സുബൈദയുടെ വായില്‍ അക്രമികള്‍ കയ്യിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം കുത്തി കയറ്റി. ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരിക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു.

സുബൈദയുടെ തലയില്‍ പലയിടങ്ങളിലും കുത്തി മുറിവേല്‍പ്പിച്ച നിലയിലാണ്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ വീടിന്റെ പിറകുവശത്തുകൂടി രക്ഷപ്പെട്ടു. നാട്ടുകാര്‍ എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി പറഞ്ഞു. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Story Highlights – attack, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top