വിവാഹ ഫോട്ടോയ്ക്കിടെ ഫോട്ടോഗ്രാഫറെ അടിച്ച് വരൻ; ചിരിച്ച് മറിഞ്ഞ് വധു; വിഡിയോ വൈറൽ

വിവാഹ ഫോട്ടോയ്ക്കിടെ ഫോട്ടോഗ്രാഫറെ അടിച്ച് വരൻ. ഇത് കണ്ട വധുവിന്റെ പ്രതികരണമാണ് വിഡിയോ വൈറലാകാൻ കാരണം.
രേണുക മോഹൻ എന്ന ട്വിറ്റർ പേജിൽ നിന്നാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ആദ്യം വരന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പിന്നീട് വധുവിലേക്ക് ഫോക്കസ് ചെയ്തു. ഇതിനിടെയാണ് വരൻ ഫോട്ടോഗ്രാഫറെ പിടിച്ച് അടിക്കുന്നത്.
ഇത് കണ്ട വധു പൊട്ടി ചിരക്കുകയും പിന്നീട് നിലത്തിരുന്നുമെല്ലാം ചിരി നിർത്താൻ കഷ്ടപ്പെടുന്നതാണ് വിഡിയോയിൽ. അടികൊണ്ട ഫോട്ടോഗ്രാഫർ ചിരിക്കുന്നതും വിഡിയോയിൽ കാണാം.
I just love this Bride ?????? pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
ഒരു പക്ഷം വധുവിന്റെ ചിരിയെ പ്രംശസിക്കുമ്പോൾ, മറ്റ് ചിലർ വരനെ വിമർശിച്ചും രംഗത്തെത്തി. സംശയരോഗിയായ ഇയാൾ ഒരിക്കൽ ഭാര്യയേയും അടിക്കുമെന്ന് ചിലർ ട്വീറ്റ് ചെയ്തു.
Story Highlights – Groom smacks photographer during wedding photoshoot viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here