എൻ‌സിപിയിൽ വീണ്ടും പൊട്ടിത്തെറി; മാണി. സി. കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന

എൻസിപിയിൽ വീണ്ടും പൊട്ടിത്തെറി. എൽഡിഎഫിൽ നിന്ന് ഇനിയും അവ​ഗണന നേരിടാൻ കഴിയില്ലെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മാണി. സി. കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്.

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് എൻസിപിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാലാ സീറ്റ് വിട്ട് നൽകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ പല തവണ രം​ഗത്തെത്തി. ഇതിനിടെ എൻസിപിയിലെ ആഭ്യന്തര കലഹം രൂക്ഷമായി. രണ്ട് തട്ടിലുള്ള കാപ്പൻ പക്ഷവും ശശീന്ദ്രൻ പക്ഷവും എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മാണി. സി. കാപ്പൻ‍ യുഡിഎഫിലേക്കെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ മാണി. സി. കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേസമയം, മാണി. സി. കാപ്പൻ നാളെ മുംബൈയ്ക്ക് പുറപ്പെടും. ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന മാണി. സി. കാപ്പൻ നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് വിവരം.

Story Highlights – Mani c Kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top