Advertisement

13 തവണ ആരും ടീമിൽ എടുത്തില്ല; ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യാതെ മുഷ്ഫിഖർ റഹീം

February 7, 2021
Google News 2 minutes Read
Mushfiqur Rahim auction unsold

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യാതെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീം. മുൻപ് 13 തവണ രജിസ്റ്റർ ചെയ്തപ്പോഴും താരത്തെ ആരും ടീമിൽ എടുത്തിരുന്നില്ല. അതുകൊണ്ടാണ് താരം ഇത്തവണ രജിസ്റ്റർ ചെയ്യാതിരുന്നത്. ഫെബ്രുവരി 18ന് ചെന്നൈയിലാണ് ഇക്കുറി ഐപിഎൽ ലേലം നടക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര മാർച്ചിലാണ് അവസാനിക്കുക. അതിനു ശേഷം താരങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുമെന്നും ഐപിഎലിനൊരുങ്ങാൻ കഴിയുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. ഗവേണിംഗ് കമ്മറ്റിയിൽ ഔദ്യോഗിക തീരുമാനം എടുക്കും.

Story Highlights – Mushfiqur Rahim stays away from the auction after going unsold 13 times

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here