രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ മുതിർന്ന നേതാക്കൾ രംഗത്ത്. ഗുലാം നബി ആസാദ് വിരമിക്കുന്ന സാഹചര്യത്തിൽ പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് രംഗത്തെത്തിയിട്ടുള്ളത്.
ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഗുലാം നബി ആസാദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം എന്നാൽ ഇനിയും പൂർത്തിയായിട്ടില്ല. ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് സാഹചര്യത്തെ സങ്കീർണമാക്കിയത്.
പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് എന്നിവർ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇവരിൽ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതിൽ കോൺഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഇല്ല. ലോക്സഭയിലെ മുൻ സഭാനേതാവ് കൂടിയായിട്ടുള്ള മല്ലികാർജുൻ ഖാർഗേയെ ആണ് കോൺഗ്രസ് അധ്യക്ഷ പിന്തുണയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷ കൈക്കൊണ്ടിട്ടില്ലെന്നാണ് കോൺഗ്രസ് വക്താക്കൾ പറയുന്നത്. പാർട്ടിയിൽ വിശദമായ ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും കോൺഗ്രസ് വക്താക്കൾ വ്യക്തമാക്കി.
Story Highlights – Congress leader, Rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here