പാലായിൽ തന്നെ മത്സരിക്കും; തീരുമാനം പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് ശേഷം: മാണി. സി. കാപ്പൻ

പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

പാലായിൽ നിന്ന് ഒഴിയാൻ തന്നോട് ആരും പറഞ്ഞിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

അതേസമയം, പാല സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. പ്രഫുൽ പട്ടേലുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. മാണി. സി. കാപ്പൻ പാർട്ടി വിട്ട് പോകില്ല. ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്നും ടി. പി പീതാംബരൻ പറഞ്ഞു.

Story Highlights – Mani c kappan, NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top