പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി.

സിപിഐഎം നേതാക്കളായ മഹേഷ്, അന്‍വര്‍, ദൗലത്ത് എന്നിവരും കേസിലെ പ്രതികളാണ്. പ്രതികള്‍ സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. വഞ്ചനാകുറ്റവും ചുമത്തിയിട്ടുണ്ട്.

Story Highlights – flood fund fraud case charge sheet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top