കളമശേരി മെഡിക്കല്‍ കോളജിലെ താത്കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യം

കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് കാലത്തെ താത്കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആശുപത്രി വികസന സൊസൈറ്റി അംഗമായ സിപിഐ നേതാവ്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നുവെന്നും കളമശേരി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എം.എ. നൗഷാദ് ട്വന്റിഫോറിനോട് പറഞ്ഞു.

ആര്‍എംഒ 2018 ന് ശേഷം നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം മതിയെന്ന് ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിന് വിരുദ്ധമായി നിയമനങ്ങള്‍ നടക്കുന്നുവെന്നാണ് ആരോപണം.

Story Highlights – Kalamassery Medical College – temporary appointments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top