കുതിരാനില്‍ ഒരു തുരങ്കം മാര്‍ച്ച് 31 ന് പണി പൂര്‍ത്തീകരിച്ച് കൈമാറും

കുതിരാനില്‍ ഒരു തുരങ്കം മാര്‍ച്ച് 31 ന് പണി പൂര്‍ത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുമെന്ന് കരാറുകാരന്‍ ഹൈക്കോടതിയില്‍. നിലവിലെ റോഡ് ഇതിനായി അടച്ചിടേണ്ടി വരുമെന്നും കരാറുകാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാത തുറക്കുന്നത് വിദഗ്ധ സമിതി പരിശോധനയ്ക്കു ശേഷമേ ഉണ്ടാകൂ എന്ന് ദേശീയ പാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കി. കുതിരാന്‍ തുരങ്ക പാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ടുള്ള ചീഫ് വിപ്പ് കെ.രാജന്റെ ഹര്‍ജിയിലാണ് വിശദീകരണം. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് അടിയന്തര നടപടി കൈക്കൊള്ളാനാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി 26 ന് പരിഗണിക്കാനായി മാറ്റി
Story Highlights – kuthiran tunnel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here