Advertisement

കേന്ദ്രത്തെ അനുകൂലിച്ചുള്ള സെലബ്രറ്റികളുടെ ട്വീറ്റ് ബിജെപി സമ്മർദ്ദത്തെ തുടർന്നോ?; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

February 8, 2021
Google News 2 minutes Read
Maharashtra Probe Celebrities Tweeted

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സെലബറ്റികൾ ട്വീറ്റ് ചെയ്തത് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ക്രിക്കറ്റ് താരങ്ങളും സിനിമാ പ്രവർത്തകരും ട്വീറ്റ് ചെയ്തത് ബിജെപിയുടെ സമ്മർദ്ദത്തെ തുടർന്നാണോ എന്നാണ് അന്വേഷിക്കുക. വിഷയത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ തീരുമാനം.

അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശ്മുഖാണ് അന്വേഷണം നടത്തുമെന്ന് അറിയിച്ചത്. ഇവരുടെ ട്വീറ്റുകളുടെയെല്ലാം രീതി ഒന്നുതന്നെയായിരുന്നു എന്ന് അദ്ദേഹം ഹിന്ദുസ്താൻ ടൈംസിനോട് പറഞ്ഞിരുന്നു. സൈന നെഹ്‌വാളിൻ്റെയും അക്ഷയ് കുമാറിൻ്റെയും ട്വീറ്റുകൾ ഒരുപോലുള്ളവ ആയിരുന്നു. സുനിൽ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നു. അതിനർത്ഥം ഇവരും ഭരണപക്ഷവുമായി ഒരു സംസാരം നടന്നിട്ടുണ്ടെന്നാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തുന്നതിൽ ഈ ദേശീയ ഹീറോകൾക്ക് ബിജെപിയുടെ സമ്മർദ്ദം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. ഞങ്ങളുടെ സംസ്ഥാന ഇൻ്റലിജൻസ് ഡിപ്പാർട്ട്മെൻ്റ് ഇത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും

സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവർത്തകരുമൊക്കെ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ ടുഗദർ, ഇന്ത്യ എഗൈൻസ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകൾ അടക്കമാണ് ട്വീറ്റ്.

പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തിൽ ആദ്യമായി കർഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ അനന്തരവൾ മീന ഹാരിസ്, അമേരിക്കൻ വ്ലോഗർ അലാൻഡ കെർണി, യൂട്യൂബർ ലിലി സിംഗ് തുടങ്ങിയവർ പിന്നീട് കർഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സെലബ്രറ്റികൾ കേന്ദ്രത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്യുന്നത്.

Story Highlights – Maharashtra Govt to Probe if Celebrities Tweeted Under Pressure in Support of Farm Laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here