ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേരുമാറ്റം പരിഗണനയിലില്ല: വിദ്യാഭ്യാസ മന്ത്രി

JNU Name Change Pokhriyal

ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേരുമാറ്റം പരിഗണനയിലില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. ലോക്സഭയിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിജെപി ജനറൽ സെക്രട്ടറി ടിസി രവി കഴിഞ്ഞ വർഷം ജെഎൻയുവിൻ്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘ഭാരതം എന്ന ആശയത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളും തത്വചിന്തകളും ഭാരതം എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ജെഎൻയുവിൻ്റെ പേര് സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റി എന്ന് മാറ്റുന്നതാണ് ശരി. രാജ്യസ്നേഹിയായ സന്യാസിയുടെ ജീവിതം വരുന്ന തലമുറയെ സ്വാധീനിക്കും’- കഴിഞ്ഞ നവംബറിൽ ടിസി രവി ട്വീറ്റ് ചെയ്തു.

Story Highlights – No Proposal For JNU Name Change: Education Minister Pokhriyal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top