പിൻവാതിൽ നിയമനം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ; മാർച്ചുമായി എംഎസ്എഫ് പ്രവർത്തകർ; സംഘർഷം

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അനുനയ ശ്രമവുമായി പൊലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധ രംഗത്തുണ്ട്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചത്. തങ്ങൾക്ക് അനുകൂലമായ സമീപനം സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാൻ സാധിക്കില്ല. ലഭിച്ച ജോലി നൽകണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

അതേസമയം, പിൻവാതിൽ നിയമനത്തിനെതിരെ എംഎസ്എഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷഭരിതമായി. പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

Story Highlights – Protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top