Advertisement

കുഞ്ഞിനെ തോളിലേന്തി ക്ലാസ് എടുക്കുന്ന വിഭാര്യനായ അധ്യാപകൻ; പ്രചാരണത്തിന് പിന്നിൽ [24 Fact Check]

February 8, 2021
Google News 1 minute Read

പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് ക്ലാസ് എടുക്കുന്ന അധ്യാപകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അമ്മയെ നഷ്ടമായ കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രൊഫസർ എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. പ്രസവത്തോടെ ഭാര്യയെ നഷ്ടമായ പ്രൊഫസർ കുഞ്ഞിന്റെയും ജോലിയുടെയും ഉത്തരവാദിത്തം ഒരുമിച്ച് നിറവേറ്റുന്നുവെന്നും പ്രചരിച്ചു. പ്രമുഖരടക്കം നിരവധി പേർ ചിത്രം പങ്കുവച്ചു. എന്നാൽ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണ്.

തന്റെ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ തോളിലേന്തി ക്ലാസ് എടുക്കുന്ന പ്രൊഫസറുടെ ചിത്രമാണിത്. മെക്‌സിക്കോയിലെ അകാപുൽകോയിലുള്ള ഇന്റർ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഫോർ ഡെവലപ്‌മെൻറിലെ നിയമ വിഭാഗം പ്രൊഫസറാണ് മോയ്‌സസ് റെയ്‌സ് സാൻഡോവൽ. വിദ്യാർത്ഥിനിക്ക് നോട്ട് എഴുതാനുള്ള സൗകര്യത്തിനായി കുഞ്ഞിന്റെ പരിപാലന ചുമതല കൂടി സാൻഡോവൽ ഏറ്റെടുക്കുകയായിരുന്നു. 2016ൽ ഫേസ്ബുക്കിലൂടെ പ്രൊഫസർ തന്നെ ഇക്കാര്യം പങ്കുവച്ചിരുന്നു. ആ സമയത്ത് നിരവധി പ്രാദേശിക മാധ്യമങ്ങളിലും സംഭവം വാർത്തയായിരുന്നു. ഇതാണ് തെറ്റായ രീതിയിൽ വീണ്ടും പ്രചരിച്ചത്.

Story Highlights – Fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here