കൊവിഡ് മുക്തനായ എം. വി ജയരാജൻ ആശുപത്രി വിട്ടു

കൊവിഡ് രോഗമുക്തനായ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു. മുഴുവൻ ആരോഗ്യ പ്രവർത്തകരോടും എം.വി ജയരാജൻ നന്ദി പറഞ്ഞു. ജയരാജന് ഒരു മാസത്തെ പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ഇരുപത് ദിവസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് എം.വി ജയരാജൻ രോഗമുക്തനായി ആശുപത്രി വിട്ടത്. കൊവിഡ് ന്യുമോണിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ജയരാജൻ കഴിഞ്ഞ മാസം 20 മുതൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗമുക്തനാവാൻ സഹായിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരോടും എം.വി ജയരാജൻ നന്ദി പറഞ്ഞു.

ശ്വാസകോശത്തെ രോഗം സാരമായി ബാധിച്ചതോടെയാണ് എം.വി ജയരാജനെ മെഡിക്കൽ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

Story Highlights – M V jayarajan, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top