റാങ്ക് ഹോൾഡേഴ്‌സ് സമരം പ്രതിപക്ഷം ഇളക്കിവിട്ടതെന്ന് മന്ത്രി തോമസ് ഐസക്; മന്ത്രിക്ക് സമരങ്ങളോട് പുച്ഛമെന്ന് പ്രതിപക്ഷനേതാവ്

പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരം പ്രതിപക്ഷം ഇളക്കിവിട്ടതെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകുക എന്നത് പ്രായോഗികമല്ല. പിഎസ്‌സി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലല്ല താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സമരത്തിൽ നിന്ന് പിന്മാറാൻ ഉദ്യോഗാർത്ഥികൾ തയ്യാറാകണം. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി തോമസ് ഐസകിന് സമരങ്ങളോട് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം തലയ്ക്കുപിടിച്ചതുകൊണ്ടാണ് മന്ത്രിക്ക് പുച്ഛം. സമരജീവികളെന്ന മന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയും ഐസക്കും തമ്മിൽ എന്ത് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. യുവാക്കളുടെ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സൈബർ ആക്രമണത്തിലൂടെ സമര രംഗത്തുനിന്ന് തങ്ങളെ തടയാനാകില്ലെന്ന് ഉദ്യോഗാർത്ഥികളും പ്രതികരിച്ചു. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. തങ്ങൾക്ക് രാഷ്ട്രീയമില്ല. ജോലി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അനുകൂല നിലപാട് എടുത്താൽ സർക്കാരിന് അഭിവാദ്യം അർപ്പിക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

Story Highlights – Ramesh chennithala, PSC rank holders protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top