Advertisement

വിജയ് ഹസാരെ ട്രോഫി: കേരളത്തെ സച്ചിൻ ബേബി നയിക്കും; ആസിഫും ബേസിലും പുറത്ത്

February 9, 2021
Google News 1 minute Read
vijay hazare trophy kerala

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ക്യാപ്റ്റനായത്. എന്നാൽ, 50 ഓവർ ടൂർണമെൻ്റിൽ സച്ചിൻ ബേബി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു. കേരളത്തിൻ്റെ പ്രധാന പേസർമാരായ കെഎം ആസിഫും ബേസിൽ തമ്പിയും ടീമിൽ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, ശ്രീശാന്ത് ടീമിൽ തുടരും.

20 അംഗ ടീമിൽ ശ്രീശാന്താണ് പ്രധാന പേസർ. ആസിഫിനും ബേസിലിനും പരുക്കാണെന്ന സൂചനയുണ്ടെങ്കിലും കെസിഎ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. എംഡി നിഥീഷ്, ബേസിൽ എൻപി, അരുൺ എം, ശ്രീരൂപ് തുടങ്ങിയവരാണ് മറ്റ് പേസർമാർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലുണ്ട്. യുവതാരം വത്സൽ ഗോവിദ് ടീമിൽ ഉൾപ്പെട്ടു. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, ജലജ് സക്സേന തുടങ്ങിയവർ ടീമിൽ ഇടം നേടി.

Read Also : പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി; അർജുൻ തെണ്ടുൽക്കർ വിജയ് ഹസാരെ ടീമിൽ കളിച്ചേക്കില്ല

ഈ മാസം 20 മുതലാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും.

സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും.

കേരളം ഗ്രൂപ്പ് സിയിലാണ്. കർണാടക, യുപി, ഒഡീഷ, റെയിൽവേയ്സ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങൾ ബെംഗളൂരുവിലാണ്.

Story Highlights – vijay hazare trophy kerala team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here