സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നു: രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഒരു മാര്‍ഗവും ഇല്ലാതായപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങിയതെന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികളോട് ക്രൂരത കാട്ടിയ സര്‍ക്കാരാണിത്. ആ സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്. ആ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – Govt see protesters as enemies: Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top