രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സണ് വിശ്രമം അനുവദിച്ചേക്കും; ബ്രോഡ് ടീമിലെത്താൻ സാധ്യത

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണ് വിശ്രമം അനുവദിച്ചേക്കും. ഇംഗ്ലണ്ട് ടീമിലെ റൊട്ടേഷൻ പോളിസിയുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട് ബ്രോഡ് ആവും ആൻഡേഴ്സണു പകരം ടീമിലെത്തുക. വിന്നിംഗ് കോമ്പിനേഷനിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹമില്ലെന്നും എല്ലാ കാര്യങ്ങളും പരിഗണിച്ച് വൈകാതെ തീരുമാനം എടുക്കുമെന്നും പരിശീലകൻ ക്രിസ് സിൽവർവുഡ് അറിയിച്ചു.
Read Also : രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചേക്കും: മോണ്ടി പനേസർ
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 227 റൺസിന് വിജയിച്ചിരുന്നു. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.
മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്തെത്തി. 70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇംഗ്ലണ്ട് സജീവമാക്കി.
Story Highlights – James Anderson Could Be Rested For Second Test Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here