ശരദ് പവാറുമായി മാണി. സി. കാപ്പന്റെ കൂടിക്കാഴ്ച ഇന്ന്

മാണി. സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇന്ന് സ്ഥിരീകരണം ഉണ്ടാകും. ശരത് പവാറുമായി ഇന്ന് കാപ്പൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കാപ്പൻ വ്യക്തമായ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്പോൾ മാണി. സി. കാപ്പൻ വേദിയിൽ യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്നത്തെ കൂടിക്കാഴ്ചയിൽ ശരത് പവാർ സ്വീകരിക്കുന്ന നിലപടിനെ ആശ്രയിച്ചായിരിക്കും മാണി. സി. കാപ്പൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.

Story Highlights – Mani c Kappan, Sharad pawar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top