രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.

ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.

Story Highlights – Petrol, Diesel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top